Skip to main content
എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച പരിസ്‌ഥിതി ദിനാഘോഷത്തിൽ നിന്ന്

തൈ നടുകയല്ല പ്രധാനം പരിപാലിക്കുകയാണ് : എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പെരുമ്പാവൂരിൽ പരിസ്ഥിതിദിനം ആഘോഷിച്ചു

 

 അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ പരിസ്ഥിതി സൗഹൃദ പദ്ധതിയായ പീപ്പ് ന്റെ (പെരുമ്പാവൂർ എൻവി യോൺമെന്റ് എൻറിച്ച് പ്രോഗ്രാം) ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ 5 ന് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും വിവിധയിടങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടലും വിതരണവും നടന്നു.

പെരുമ്പാവൂർ നഗരസഭയുമായി ചേർന്നായിരുന്നു പരിപാടിയുടെ നിയോജകമണ്ഡല തല ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നത്.  സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പീപ്പ്  പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ടായിരത്തോളം തൈകളാണ് പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടുന്നത്. തൈകൾ നടുന്നത് എളുപ്പമുള്ള കാര്യമാണെന്നും, അത് പരിപാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഓർമ്മിപ്പിച്ചു. ഈ വർഷം മുതൽ മികച്ച രീതിയിൽ വൃക്ഷ പരിപാലനം നടത്തുന്ന വ്യക്തിക്ക്‌ വൃക്ഷ സംരക്ഷക അവാർഡ് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുനിസിപ്പാലിറ്റി പരിസരത്ത് നടന്ന ചടങ്ങിൽ  നഗരസഭാ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്ത ചടങ്ങിൽ  വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി ഹമീദ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.പി അവറാച്ചൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മനോജ് തോട്ടപ്പിള്ളി, നഗരസഭ ഉപാധ്യക്ഷ  ഷീബ ബേബി, കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത പൊതു ജനങ്ങള്‍ക്ക്  വൃക്ഷത്തൈകൾ വിതരണം ചെയ്തു

date