Skip to main content
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് തല പരിസ്ഥിതിദിനാചാരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി നിർവഹിക്കുന്നു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു

 

 അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ചുള്ളി ഗവൺമെന്റ് സ്കൂളിൽ നടന്ന ചടങ്ങിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ബ്ലോക്ക് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. യു ജോമോൻ അധ്യക്ഷത വഹിച്ചു.

 അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ ജോർജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിജി ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു കാവുങ്ങ, ലാലി ആന്റു, പഞ്ചായത്ത് അംഗങ്ങളായ ടിജോ ജോസഫ്, വർഗീസ് മാണിക്കത്താൻ, ജാൻസി ജോണി, റിജി ഫ്രാൻസിസ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു രാമചന്ദ്രൻ, സാമൂഹിക പരിസ്ഥിതി പ്രവർത്തകരായ തോമസ് അമ്പാടൻ, ഒ.പി കൃഷ്ണകുമാർ, എ.ആർ ബേബി ആലുക്ക, ഷാജു പടയാടൻ, എൻ. എം സുബ്രഹ്മണ്യൻ,സുബ്രൻ മാക്കോത, എം. എം ലോനച്ചൻ, ബിജു ചിറ്റിപ്പറമ്പൻ, ബിറ്റ്സി ബിജു,  അധ്യാപകരായ ലാലി, ക്രിസ്റ്റി എന്നിവർ സന്നിഹിതരായി.

date