Skip to main content
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്  അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിക്കുന്നു

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ  പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മുന്നോട്ട് നീങ്ങിയാൽ മാത്രമേ സമാധാനപരമായ ജീവിതം ഭൂമിയിൽ സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്  നിസാമോൾ ഇസ്മായിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം  ആഷ ജെയിംസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ മാരായ എം.എസ് സിദ്ധിഖ് , കെ. വേണുഗോപാലൻ, വി.ഇ.ഒ എം.എം  ബാവാസ് തുടങ്ങിയവർ  പങ്കെടുത്തു.

date