Skip to main content
ഹരിതകേരള മിഷൻ ഒരുക്കുന്ന പച്ചതുരുത്തുകളുടെ എറണാകുളം ജില്ലയിലെ ഉദ്ഘാടനം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയപ്പോൾ

അതിജീവനത്തിനായി ജൈവവൈവിധ്യത്തിന്റെ പച്ചതുരുത്ത്; ജില്ലാതല ഉദ്ഘാടനം നടന്നു

 

സംസ്ഥാന സർക്കാരിൻ്റെ നവകേരളം രണ്ടാം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ ഒരുക്കുന്ന പച്ചതുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ആർ.ടി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.വി. കെ. രവീന്ദ്രൻ  ഉദ്ഘാടനം നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് ബിജു കൊടുങ്ങല്ലൂർ മുഖ്യാതിഥി ആയി.

പ്രകൃതി കലിതുള്ളി സംഹാര താണ്ഡവമാടുന്ന വർത്തമാനകാലഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാനത്തിലൊട്ടാകെ പച്ചതുരുത്ത് രൂപപ്പെടുത്തുന്നത്.

ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംന സന്തോഷ്‌, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.പി അരുഷ്,  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് മെമ്പർ വാസന്തി പുഷ്പൻ, ആസൂത്രണ സമിതി അംഗം ടി.എസ് രാജൻ, സി.ഡി.എസ് ചെയർപേഴ്സൺ സാറ ബീവി സലിം, ആശാ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രാമവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date