Skip to main content

താനാളൂർ ഗ്രാമപഞ്ചായത്തിലെ സ്നേഹമരം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു 

പരിസ്ഥിതിസംരക്ഷണത്തിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കണം :മന്ത്രി വി.അബ്ദുറഹിമാൻ

 

 

 

പരിസ്ഥിതി സംരക്ഷണത്തിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ.പരിസ്ഥിതി ദിനത്തിൽ താനാളൂർ കുടുംബശ്രീ സി.ഡി.എസിൻ്റെ 'സ്നേഹമരം' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികൾ ചടങ്ങിൽ ഒതുക്കരുതെന്നും വരും തലമുറയ്ക്കായി കരുതിവെക്കുന്ന സമ്പത്തായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ താനാളൂർ സി.ഡി.എസിനു കീഴിലെ എല്ലാ അംഗങ്ങളും പരസ്പരം ഫല വൃക്ഷ തൈകൾ കൈമാറി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക അധ്യക്ഷയായി. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഡിനേറ്റർ ജാഫർ കാക്കുത്ത് മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സതീശൻ, കെ.വി.സിനി, അംഗങ്ങളായ കെ.വി. ലൈജു, കെ. ഫാത്തിമ ബിവി , നസ്റി തേത്തയിൽ ,ജുസൈറ വിശാരത്ത്, അസി. സെക്രട്ടറി ഒ.കെ.പ്രേമരാജൻ,കൃഷി ഓഫീസർ ഡോ.പി.ശിൽപ,ഐ.ആർ.ടി.സി. പ്രോഗ്രാം ഓഫിസർ ജയ് നോമ നാഥൻ , കുടുംബശ്രീ താനൂർ ബ്ലോക്ക് കോർഡിനേറ്റർമാരായ ടി. വർഷ , സുജിത , സി.ഡി.എസ് ചെയർപേഴ്സൺ എം.സൗമിനി, വൈസ് ചെയർപേഴ്സൺ ടി. സുലൈഖ എന്നിവർ സംസാരിച്ചു.

 

date