Skip to main content
100 നക്ഷത്ര വനങ്ങളൊരുക്കാൻ ഹരിത സഞ്ജീവനം പദ്ധതി; ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

100 നക്ഷത്ര വനങ്ങളൊരുക്കാൻ ഹരിത സഞ്ജീവനം പദ്ധതി; ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

 
പറവൂർ ബ്ലോക്ക് പഞ്ചായത്തും ഹരിത കേരളം മിഷനും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  100 നക്ഷത്ര വനങ്ങളൊരുക്കുന്ന ഹരിത സഞ്ജീവനം പദ്ധതിക്ക് കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റൽ അങ്കണണത്തിൽ തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സിംന സന്തോഷ് നിർവഹിച്ചു.
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 13000 ഫലവൃക്ഷത്തൈകൾ ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തു. പരിസ്ഥിതിക്കിണങ്ങിയ രീതിയിലുള്ള അലങ്കാരങ്ങളും ,പരിസ്ഥിതി ഗീതവും, പച്ചിലകൾ കൊണ്ടുണ്ടാക്കിയ പച്ചില മനുഷ്യനും പരിസ്ഥിതി ദിനാഘോഷത്തിൻ്റെ മാറ്റുകൂട്ടി.             

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആൻ്റണി കോട്ടയ്ക്കൽ, ജെൻസി തോമസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, ബോയ്സ് ഹോം ഡയറക്റ്റർ ഫാദർ സംഗീത് ജോസഫ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കാർഷിക വികസന സമിതി അംഗങ്ങളായ വി ശിവശങ്കരൻ, എൻ സോമസുന്ദരൻ, എൻ.എസ് മനോജ്, ഷാജു മാളോത്ത്, കെ.ജി രാജീവ്, ഉദ്യോഗസ്ഥ പ്രമുഖർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായി.

date