Skip to main content

പ്രത്യേക നിയമസഭാ സമ്മേളനം: ജില്ലയിലെ ഗോത്രമേഖലയിൽ നിന്ന് പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നല്‍കി 

 

 

 കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കും 

 

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡീസ് വിഭാഗവും യുനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികൾക്ക് യാത്രയയപ്പ് നൽകി. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്.

 

ഗോത്രവിഭാഗത്തിലെ ജയമോൾ, ജയ പ്രിയ എന്നിവരാണ് ഇന്ന് (ജൂണ്‍ ആറിന്) നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേഴ്‌സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് കുട്ടികളിലും യുവാക്കളിലും അവബോധമുണ്ടാക്കാന്‍ 'നാമ്പ് ' എന്ന പേരിൽ നടക്കുന്ന അസംബ്ലി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

 

date