Skip to main content

ലോക പരിസ്ഥിതി ദിനം: പച്ചതുരുത്ത് നിർമിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

 

ലോക പരിസ്ഥിതിദിനത്തിൽ  പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 25 സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് നിർമിച്ചു. കെ.എഫ്.ആർ. ഐ സീനിയർ സയൻറിസ്റ്റ് ഫോറസ്റ്റ് ഇക്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി  ഡോ. ശ്രീജിത്ത് കൽപ്പുഴ പരിപാടിഉദ്ഘാടനം നിർവഹിച്ചു.

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് 

ബിനീഷ മുസ്തഫ അധ്യക്ഷയായി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി,

 പരിസ്ഥിതി പ്രവർത്തകൻ ഫൈസൽ ബാവ, സൗദ അബ്ദുള്ള, എസ് ഷംല റഷീദ്, പി കെ സക്കരിയ, മുസ്തഫ ടി എച്ച്,പെരുമ്പടപ്പ് കൃഷി ഭവൻ കൃഷി ഓഫീസർ സുദർശൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.സുനിൽ, കെ പി രാജൻ, സന്ദീപ്,

എം.ജി.എൻ.ആർ.ജി.എസ്, എ.ഇ

അൻഷിദ്, എം.ജി.എൻ.ആർ.ഇ.ജി.എസ് ഓവർസിയർ ജലാൽ ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജയരാജൻ പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

date