Skip to main content

സ്കൂൾ അങ്കണത്തിൽ പച്ചത്തുരുത്ത് ഒരുക്കി പൊന്നാനി നഗരസഭ

 

 

ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ കൊണ്ട് പച്ചത്തുരുത്ത് ഒരുക്കുകയാണ് പൊന്നാനി നഗരസഭ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെളളീരി സർക്കാർ എൽ.പി സ്കൂൾ കോമ്പൗണ്ടിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പച്ചത്തുരുത്ത് ഒരുക്കുന്നത്. മാവ്, പ്ലാവ്, പേര, ഞാവൽ, അമ്പാഴം, നെല്ലി, ചാമ്പ, സപ്പോട്ട, തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പച്ചത്തുരുത്തിൽ വച്ച് പിടിപ്പിച്ചത്. പൊന്നാനി നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിപാലന ചുമതല. സ്കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിചരണത്തിന്റെ ചുമതലയുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച അഞ്ചാമത്തെ പച്ചത്തുരുത്താണിത്.

 

പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷയായി. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, കൗൺസിലർമാരായ മിനി ജയപ്രകാശ്, പി.വി അബ്ദുൾ ലത്തീഫ്, രാധാകൃഷ്ണൻ, ഷാഫി, കൃഷി ഓഫീസർമാരായ പ്രദീപ് കുമാർ, സലീം, ഹരിത കേരള മിഷൻ ജില്ലാ ആർ പി തേറയിൽ ബാലകൃഷ്ണൻ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അശ്വതി, സ്നേഹ, പി.വി അയൂബ് തുടങ്ങിയവർ പങ്കെടുത്തു.

 

date