Skip to main content

കമ്മിറ്റി സിറ്റിംഗ് മാറ്റിവച്ചു

തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഏകാംഗ കമ്മിറ്റിയായ റിട്ട. ജഡ്ജ് അഭയ് മനോഹർ സപ്രെ ഇന്ന് (ജൂൺ 7)   തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് 28ലേക്കു മാറ്റി. WP(C) 365/2006 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി 06.08.2010ന് പുറപ്പെടുവിച്ച ഉത്തരവിലെ കേസുകളുമായി ബന്ധപ്പെട്ടാണ് സിറ്റിംഗ്. കമ്മറ്റി മുൻപാകെ സമർപ്പിച്ചിട്ടുള്ള വാദങ്ങളിൽ  അന്നേ ദിവസത്തെ സിറ്റിങ്ങിൽ തീരുമാനം എടുക്കും.
പി.എൻ.എക്സ്. 2386/2022

date