Skip to main content

എം.ബി.എ. പ്രവേശനം: ഓണ്‍ലൈന്‍ അഭിമുഖം ജൂൺ ഏഴിന്

ആലപ്പുഴ: സഹകരണ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (ഫുള്‍ ടൈം) പ്രവേശനത്തിന് ജൂൺ ഏഴിന് രാവിലെ 10 മുതല്‍ 12.00 വരെ meet.google.com/rak-sgbp-huo എന്ന ലിങ്ക്  മുഖേന അഭിമുഖം നടത്തും .

ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും സി-മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ-മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയവർക്കും  നിബന്ധനകൾക്ക് വിധേയമായി ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547618290. 

date