Skip to main content

പുനർ നിർമ്മിച്ച പഴംകുളം പാലം മന്ത്രി മുഹമ്മദ് റിയാസ് ജൂണ്‍ 6ന് നാടിന് സമർപ്പിക്കും

ആലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ട്  4.15 കോടി രൂപ വിനിയോഗിച്ച് ചേര്‍ത്തല കാളികുളം - ചെങ്ങണ്ട റോഡിൽ പൂത്തോട്ട തോടിന് കുറുകെ പുനര്‍നിര്‍മിച്ച പഴംകുളം പാലം നാളെ (ജൂണ്‍ 6) വൈകിട്ട് നാലിന് പൊതുമരാമത്ത് , ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. 

ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.  അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം ) ചീഫ് എൻജിനീയര്‍ എം. അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സൺ ഷേര്‍ളി ഭാര്‍ഗവന്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്‍, നഗരസഭാംഗം പി.എസ്. ശ്രീകുമാര്‍,  ഗ്രാമപഞ്ചായത്തംഗം ഷൈമോള്‍ കലേഷ്, പൊതുമരാമത്ത്  (പാലം വിഭാഗം) ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനീയര്‍ ദീപ്തി ഭാനു എന്നിവര്‍ പങ്കെടുക്കും.

date