Skip to main content

മാറ്റി പാര്‍പ്പിച്ചു

ജില്ലാ സാമൂഹ്യ നീതി ഓഫീസ്
പത്രക്കുറിപ്പ്‌​
 
​മാനസികരോഗമുള്ളവരുടെ പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ചെങ്ങന്നൂര്‍ സ്നേഹധാരയില്‍ നിന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം മുഴുവന്‍ താമസക്കാരെയും ജില്ലയിലെ മറ്റ് 7 അംഗീകൃത സ്ഥാപനങ്ങളിലെയ്ക്ക്  മാറ്റി പാര്‍പ്പിച്ചു.  സ്നേഹധാര നിയമവിധേയമല്ലാതെ  പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താമസക്കാരെ  അടിയന്തിരമായി മാറ്റി പാര്‍പ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍,  ജില്ലാ സാമൂഹ്യനീതി ആഫീസര്‍,   എന്നിവരോട്  ഹൈക്കോടതി  നിര്‍ദ്ദേശിച്ച്  ഉത്തരവായിരുന്നു.  കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍  ചെങ്ങന്നൂരിലെ  സ്ഥാപനത്തിലെ താമസക്കാരെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കുന്നതിനുള്ള  നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി  ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്  ഐ എ എസ്  സാമൂഹ്യനീതി വകുപ്പ് ജില്ലാ ആഫീസര്‍ക്ക്‌  നിര്‍ദ്ദേശം  നല്‍കിയിരുന്നു.  താമസക്കാരെ  മാറ്റുന്നതിന് ആവശ്യമായ  ക്രമീകരണമൊരുക്കുന്നതിനായി  പോലീസ് , ആരോഗ്യ വകുപ്പ് എന്നിവരെയും  ചുമതലപ്പെടുത്തി.  സ്ഥാപനത്തിലെ എല്ലാ താമസക്കാരുടേയും മെഡിക്കല്‍ പരിശോധനകള്‍  പൂര്‍ത്തികരിച്ച്  ജില്ലയിലെ വിവിധ പ്രദേശത്തുള്ള 7 അംഗീകൃത സ്ഥാപനങ്ങളിലേയ്ക്ക്  മുഴുവന്‍ താമസക്കാരെയും മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി പൂര്‍ത്തികരിച്ചിട്ടുണ്ട്.  താമസക്കാരെ മാറ്റി  പാര്‍പ്പിക്കുന്നതിനായുള്ള  നടപടികള്‍ക്ക്  ജില്ലാ സാമൂഹ്യനീതി ആഫീസര്‍ അബീന്‍ എ ഒ,  മനോരോഗ വിദഗ്ധന്‍ ഡോ. രാജീവ് കെ എം,  മെഡിക്കല്‍ ആഫീസര്‍  ഡോ ഷെറീന,  എസ് . ഐ  അനിലകുമാരി കെ എസ്,  സീനിയര്‍ സൂപ്രണ്ട് ദീപു  എം എന്‍,  പ്രൊബേഷന്‍ ആഫീസര്‍ സന്തോഷ്‌, ജൂനിയര്‍ സൂപ്രണ്ട് രംഗരാജ് ബി,  മേരി  പി എല്‍, അഭിജിത്ത്, യദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്‌കുമാര്‍ പി, മനു കുമാര്‍ പി,  ആരോഗ്യ പ്രവര്‍ത്തകരായ ഗ്രീഷ്മ,  മജീന ബീഗം, ലത കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

date