Skip to main content

വൃക്ഷ സമൃദ്ധി: ജില്ലാതല ഉദ്ഘാടനം നടത്തി

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പും വനം വകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന്  നടപ്പിലാക്കിയ സാമൂഹിക വനവൽക്കരണ പദ്ധതിയായ  വൃക്ഷ സമൃദ്ധിയുടെ ജില്ലാ തല ഉദ്ഘാടനം വെൺമണി മാർത്തോമാ പാരിഷ് ഹാളിൽ ജില്ല പഞ്ചായത്ത് അംഗം  മഞ്ജുള ദേവി നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറികളിൽ ഉത്പാദിപ്പിച്ച  ആറ് ലക്ഷം വൃക്ഷത്തൈകളാണ്  ജില്ലയിൽ ഇന്നലെ വിതരണം ചെയ്തത്. 

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ. പി. വർഗീസ്  അധ്യക്ഷത വഹിച്ചു. തൈവിതരണ ഉദ്ഘാടനം വെണ്മണി പഞ്ചായത്ത്‌ പ്രസിഡന്റ് ടി. സി സുനിമോൾ നിർവഹിച്ചു.ഡി എഫ്.ഒ. കെ. സജി പദ്ധതി വിശദീകരണം നടത്തി.

 ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീജിത്ത് ജി പി, മുളക്കുഴ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർ രമേശ്‌ കുമാർ,സമീപ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പുഷ്പലത മധു, കെ. ആർ മുരളീധരൻ പിള്ള,എൻ.പത്മാകരൻ, എം.ജി ശ്രീകുമാർ, പി.വി സജിൻ, ആശ.വി. നായർ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനിൽ ജോർജ്, സൗമ്യ റെനി, സൂര്യ അരുൺ,ഗ്രാമ പഞ്ചായത്ത്‌ അംഗം പി. രാധമ്മ, ബി.ഡി.ഒ എസ്. ബീന, ജോയിൻറ് ബി.ഡി.ഒ കെ. വിനീത, സി.ഡി.എസ് ചെയർപേഴ്സൺ കെ.സുധർമ, പഞ്ചായത്ത്‌ സെക്രട്ടറി സ്നേഹജ ഗ്ലോറി, വനം വകുപ്പ് ഉദ്യോഗസ്ഥരായ ജോൺ, പി. മധുസൂദനൻ, സജി മോൻ എന്നിവർ പങ്കെടുത്തു.

date