Skip to main content

അങ്കണവാടികളിൽ കോഴിമുട്ട വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു.

 

വനിത ശിശു വികസന വകുപ്പിന് കീഴിൽ ഇടപ്പള്ളി ഐ സി ഡി എസ് പ്രോജക്ട്(കാക്കാനാട് )ഓഫീസിന്റെ പരിധിയിൽ വരുന്ന വിവിധ അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിനായി സ്വകാര്യ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.തൃക്കാക്കര നഗരസഭയിലെ സെക്ടർ ഒന്നിലെ 30 അങ്കണവാടി കേന്ദ്രങ്ങളിലും , സെക്ടർ രണ്ടിലെ 29 അങ്കണവാടി കേന്ദ്രങ്ങളിലും, കടമക്കുടി പഞ്ചായത്തിലെ 19 അങ്കണവാടി കേന്ദ്രങ്ങളിലും, മുളവുകാട് പഞ്ചായത്തിലെ 23 അംഗണവാടി കേന്ദ്രങ്ങളിലും കോഴിമുട്ട വിതരണം ചെയ്യുന്നതിനാണ് ക്വട്ടേഷൻ ക്ഷണിക്കുന്നത്.

 ഈ മാസം 14ന് ഉച്ചയ്ക്ക് 1ന് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം.എല്ലാത്തരത്തിലുള്ള നികുതികളും അംഗൻവാടി കേന്ദ്രങ്ങളിൽ മുട്ടകൾ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പെടെ ഒരു കോഴിമുട്ടയുടെ നിരക്ക് ആയിരിക്കണം ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്.ഫോൺ :0484 24221383,9744939395

date