Skip to main content

അങ്കണവാടികളില്‍ പാല്‍ വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ഇടപ്പള്ളി ഐ സി ഡി എസ് പ്രോജക്ട്(കാക്കനാട്)ഓഫീസിന്റെ പരിധിയില്‍ വരുന്ന വിവിധ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യുന്നതിനായി സ്വകാര്യ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

    തൃക്കാക്കര നഗരസഭയിലെ സെക്ടര്‍ ഒന്നിലെ 30 അങ്കണവാടി കേന്ദ്രങ്ങളിലും സെക്ടര്‍ രണ്ടിലെ 29 അങ്കണവാടി കേന്ദ്രങ്ങളിലും കടമക്കുടി പഞ്ചായത്തിലെ 19 അങ്കണവാടി കേന്ദ്രങ്ങളിലും മുളവുകാട് പഞ്ചായത്തിലെ 23 അംഗണവാടി കേന്ദ്രങ്ങളിലും ഒരു കുട്ടിക്ക് 125 മില്ലി ലിറ്റര്‍ വീതം പാല്‍ വിതരണം ചെയ്യുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിക്കുന്നത്.

     ഈ മാസം 14ന് ഉച്ചയ്ക്ക് 1ന് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. എല്ലാത്തരത്തിലുള്ള നികുതികളും അംഗന്‍വാടി കേന്ദ്രങ്ങളില്‍ പാല്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ ഒരു ലിറ്റര്‍ പാലിന്റെ നിരക്കായിരിക്കണം ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. ഫോണ്‍ :0484 24221383,9744939395

date