Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

 

    പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍ നോട്ടം വഹിക്കുന്നതിന് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

     ബിരുദവും ബി.എഡുമുള്ള പട്ടികജാതിയില്‍പ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 16ന് (ജൂണ്‍) വൈകിട്ട് അഞ്ചിനകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജനുവരി 2022 ന് 40 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 2023  വരെയാണ് നിയമനം. വൈകുന്നേരം 4 മുതല്‍ രാവിലെ 8 വരെയാണ് പ്രവൃത്തി സമയം. പ്രതിമാസ  12,000/ രൂപ ഹോണറേറിയം ലഭിക്കും.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ  ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ :0484-2422256(ജില്ലാ പട്ടികജാതി ഓഫീസ്)

date