Skip to main content

ജില്ലയിൽ പുതിയ റേഷൻ കടകൾക്ക് വിജ്ഞാപനം: കടകൾ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

 

ജില്ലയിൽ 126 റേഷൻകടകൾ തുടങ്ങുന്നതിനുള്ള വിജ്ഞാപനം ജില്ലാ സപ്ലൈ ഓഫീസർ പുറപ്പെടുവിച്ചു.റേഷൻകട നടത്താൻ താല്പര്യമുള്ള എസ്. സി, എസ്. ടി, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 5ന് (5/7/22)ഉച്ചകഴിഞ്ഞ് 3ന് മുൻപായി നേരിട്ടോ/ തപാൽ മുഖേനയോ ജില്ല സപ്ലൈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.

 എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ 26 വീതവും , കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ 16 വീതവും , കൊച്ചി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ 4 വീതവും, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ 31 വീതവും , ആലുവ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ 12 , വടക്കൻ പറവൂർ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ 10 വീതവും , കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ 8 വീതവും, കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ 7 വീതവും, മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ 13 വീതവും റേഷൻ കടകൾ തുടങ്ങുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അപേക്ഷാഫോറം ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ / സിറ്റി റേഷനിങ്ങ് ഓഫീസിലും, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും(civilsupplieskerala.gov.in) ലഭ്യമാണ്.ഫോൺ :0484 2422251,2423358,9188527321.

date