Skip to main content

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് വ്യാജ നമ്പരില്‍ നിന്നും വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ അടിസ്ഥാന രഹിതമാണ്. സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
 

date