Skip to main content

ഒന്നാംക്ലാസിൽ 10,111 കുട്ടികൾ;

കോട്ടയം: ജില്ലയിൽ 10,111 കുരുന്നുകൾ ഒന്നാം ക്ലാസിൽ ചേർന്നു. ഇതിൽ 5665 ആൺകുട്ടികളും 4446 പെൺകുട്ടികളും ഉൾപ്പെടും. സ്‌കൂൾ തുറന്ന് ആറാമത്തെ പ്രവൃത്തിദിവസത്തെ (ജൂൺ 6) കണക്കാണിത്. ഇതിൽ 9,101 കുട്ടികൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലാണ് ചേർന്നത്. 1010 വിദ്യാർഥികൾ അൺ എയ്ഡഡ് സ്‌കൂളിലും ചേർന്നു.  
ജില്ലയിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ആകെ 1,52,155 വിദ്യാർഥികളാണുള്ളത്. ഇതിൽ 78,249 പേർ ആൺകുട്ടികളും 73,906 പെൺകുട്ടികളുമാണ്. 23,426 പേർ സർക്കാർ സ്‌കൂളിലും 1,17,880 പേർ എയ്ഡഡ് സ്‌കൂളിലും 10,849 പേർ അൺഎയ്ഡഡ് സ്‌കൂളിലുമാണുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് പത്താം ക്ലാസിലാണ് 18,999 പേർ.

(കെ.ഐ.ഒ.പി.ആർ 1348/2022) 

date