Skip to main content

മാമ്പഴ മധുരം പദ്ധതിയുമായി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കുട്ടമത്ത്

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മാമ്പഴ മധുരം പദ്ധതിക്ക് തുടക്കമായി. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്റഫ് മുഖ്യാതിഥിയായി. ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രന്‍ ,പ്രിന്‍സിപ്പാള്‍ ടി സുമതി, വാര്‍ഡ് മെമ്പര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത്, എസ് എം സി ചെയര്‍മാന്‍ വയലില്‍ രാഘവന്‍ , മദര്‍ പിടിഎ പ്രസിഡന്റ് എം സാവിത്രി, സീനിയര്‍ അസിസ്റ്റന്റ്
ടി വി രഘുനാഥ്, സീനിയര്‍ അസിസ്റ്റന്റ് കെ കൃഷ്ണന്‍, എം. യോഗേഷ്, കെ.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം. മോഹനന്‍ നന്ദിയും പറഞ്ഞു.  പി.ഗോപാലകൃഷ്ണന്‍, സ്‌ക്കൂള്‍ എസ്പിസി ,ഗൈഡ്സ് ,അധ്യാപക കൂട്ടായ്മ, എസ് എസ് എല്‍ സി 84-89 ബാച്ച്, കേരള യുക്തിവാദി സംഘം ചെറുവത്തൂര്‍, മഹാകവി കുട്ടമത്ത് സ്മാരക കലാവേദി,
മന്ദ്യന്‍ നാരായണന്‍, തൈക്കടവന്‍ അപ്പു, മന്ദ്യന്‍ ജാനകി, ഗംഗാധരന്‍, കെ.ടി.എന്‍. രാമചന്ദ്രന്‍ എന്നിവരുടെ പേരിലും സ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ പേരിലുമാണ് മാമ്പഴതൈകള്‍ നട്ടുപിടിപ്പിക്കുന്നത്. ഉത്തര മലബാര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കിയ നാടന്‍ മാവിനങ്ങളാണ് വെച്ച് പിടിപ്പിക്കുക. നിരവധി ജീവജാലങ്ങള്‍ക്ക് ആവാസമൊരുക്കാനും നാടിന്റെ പരിസ്ഥിതി സംരക്ഷിക്കലുമാണ് ലക്ഷ്യം.  
ഫോട്ടോ - പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  മാമ്പഴ മധുരം പദ്ധതി കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍  ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

date