Skip to main content

ട്രാൻസ്ഫർ അപേക്ഷകൾ ക്ഷണിച്ചു 

 

ശ്രീ.സി.അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ മൂന്ന്, അഞ്ച്  സെമസ്റ്ററുകളിലെ ബിരുദ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ട്രാൻസ്ഫർ അപേക്ഷകൾ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജ്/ വിദൂര വിദ്യാഭ്യാസം സ്കീമിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ നിന്നാണ്  അപേക്ഷ ക്ഷണിച്ചത്. ബി.എ. ഇംഗ്ലീഷ് - 5-ാം സെമസ്റ്റർ 2 ഒഴിവ് (2020 അഡ്മിഷൻ), 3 -ാം സെമസ്റ്റർ 2 ഒഴിവ് (2021 അഡ്മിഷൻ), ബി.എസ്.സി സൈക്കോളജി - 5-ാം സെമസ്റ്റർ 2 ഒഴിവ് (2020 അഡ്മിഷൻ), ബി.എ. ഇക്കണോമിക്സ് - 3-ാം സെമസ്റ്റർ 1 ഒഴിവ് (2021 അഡ്മിഷൻ), ബി.എസ്.സി മാത്തമാറ്റിക്സ് - 5-ാം സെമസ്റ്റർ 3 ഒഴിവ് (2020 അഡ്മിഷൻ), 3 -ാം സെമസ്റ്റർ 3 ഒഴിവ് (2021 അഡ്മിഷൻ), ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് -
5-ാം സെമസ്റ്റർ 2 ഒഴിവ് (2020 അഡ്മിഷൻ),  3-ാം സെമസ്റ്റർ 2 ഒഴിവ് (2021 അഡ്മിഷൻ), ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് -5-ാം സെമസ്റ്റർ 1 ഒഴിവ് (2020 അഡ്മിഷൻ)  തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  യോഗ്യതയുള്ള വിദ്യാർത്ഥികൾ കോളേജ് ട്രാൻസ്ഫർ അപേക്ഷയോടൊപ്പം ഹാൾടിക്കറ്റിന്റെ കോപ്പി, സാക്ഷ്യപ്പെടുത്തിയ പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം ജൂൺ 9ന് 12.00 മണിക്ക് മുൻപായി കോളേജിൽ സമർപ്പിക്കണം.ഫോൺ : 0487-2353022

date