Skip to main content

മധുരം ഈ വയോമധുരം: ജില്ലയില്‍ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കിയത് ആയിരങ്ങള്‍ക്ക്

ഇന്ത്യയിലെ പ്രമേഹ രോഗികളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഇതില്‍ ഭൂരിഭാഗം പ്രമേഹ രോഗികളും പ്രായമേറിയവരാണെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനവാണ് പ്രമേഹം. പ്രായമായവരെ ഏറെ ബുദ്ധിമുട്ടിക്കുന്ന ജീവിത ശൈലി രോഗങ്ങളിലൊന്നാണിത്. മുതിര്‍ന്ന പൗരന്മാരില്‍ ഗ്ലൂക്കോസിന്റെ അളവില്‍ പെട്ടെന്ന് വ്യതിയാനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ അവസരങ്ങളില്‍ തല്‍സ്ഥിതി വിലയിരുത്താനാവുക എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.  ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന 'വയോമധുരം പദ്ധതിയ്ക്ക്' രൂപം നല്‍കിയത്. സാമൂഹ്യ നീതി വകുപ്പ് മുഖേനയാണിത്. 2018 ല്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി ജില്ലയില്‍ മികച്ച രീതിയിലാണ് നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 2200 മുതിര്‍ന്ന പൗരന്മാര്‍ക്കാണ് വയോമധുരം പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കിയത്. നിലവില്‍ 150 പേര്‍ക്ക് ഈ വര്‍ഷം ആരംഭത്തില്‍ തന്നെ ഗ്ലൂക്കോമീറ്റര്‍ നല്‍കാന്‍ സാമൂഹ്യ നീതി വകുപ്പിന് കഴിഞ്ഞു.
 

date