Skip to main content

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പു വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മുന്‍ എംഎല്‍എയും  കെസിസിപി ലിമിറ്റഡ് ചെയര്‍മാനുമായ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍  കരട് പദ്ധതി രേഖ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍  വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും, ഗ്രാമസഭയില്‍ നിന്നും ലഭിച്ച പദ്ധതി നിര്‍ദ്ദേശങ്ങളും അവയ്ക്ക് അനുവദിക്കപ്പെട്ട ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് തയ്യാറാക്കിയ കരട് പദ്ധതിരേഖ ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആവശ്യമായ ഭേദഗതികളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് രൂപരേഖ തയ്യാറാക്കി. ചടങ്ങില്‍  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച എസ് സി എസ് ടി തൊഴിലാളികള്‍ക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം ടി.വി.രാജേഷ് കൈമാറി.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി. ശോഭ , പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. വിജയന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ബാബുരാജ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍,വി. നാരായണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കരുണാകരന്‍ കുന്നത്ത്, എ വേലായുധന്‍, എ ഹമീദ് ഹാജി,വി. കമ്മാരന്‍, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത സ്വാഗതവും  ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു
ഫോട്ടോ - വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാര്‍ മുന്‍ എംഎല്‍എ ടി വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
 

date