Skip to main content

ചെറിയമുണ്ടം ഗവ. ഐ.ടി.ഐയില്‍  പരിസ്ഥിതി ദിനം ആചരിച്ചു

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. ക്ലീന്‍ ക്യാമ്പസ് സ്മാര്‍ട്ട് ക്യാമ്പസ് , ഹരിത ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനം ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈര്‍ നിര്‍വഹിച്ചു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ആര്‍.കെ സലിം അധ്യക്ഷനായി. ജില്ലാ ജൈവവൈവിധ്യ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ഹൈദ്രോസ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ നസീമ റഷീദ്, ബീന സുകുമാരന്‍ ഹരിതമിഷന്‍ കോര്‍ഡിനേറ്റര്‍ ധന്യ, ചെറിയമുണ്ടം മിഡ് ലാന്‍ഡ് ക്ലബ് പ്രതിനിധി ഖാജ, സ്റ്റാഫ് അഡൈ്വസര്‍ സതീഷ് കെ കാരാട്ട്,  ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ സാംഹിത്ത് എന്നിവര്‍ വൃക്ഷതൈകള്‍ നട്ട് സംസാരിച്ചു.ഹരിതക്ലബ് കോര്‍ഡിനേറ്റര്‍ ടി.കെ രഘു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.

date