Skip to main content

പി.എസ്.സി പരിശീലനം

പൊന്നാനി  ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ  യുവജന പരിശീലന കേന്ദ്രത്തില്‍  ജൂലൈ ആരംഭിക്കുന്ന  പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്  വിഭാഗത്തില്‍പ്പെട്ട മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന തയാറെടുക്കുന്ന 18  വയസ്സ് തികഞ്ഞവര്‍ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ത്ഥം റെഗുലര്‍ ഹോളിഡേ ബാച്ചുകള്‍ ഉണ്ടാകും. ഈശ്വരമംഗലം കരിമ്പനയിലെ ചമ്രവട്ടം പ്രോജക്റ്റ് ക്യാമ്പസ് കെട്ടിടത്തിലാണ് പരിശീലന  കേന്ദ്രം. താല്‍പ്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ സര്‍്ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പും രണ്ട് ഫോട്ടോയും  ആധാറിന്റെ പകര്‍പ്പും  സഹിതമാണ്  അപേക്ഷിക്കേണ്ടത്. ഫോണ്‍:  9633757286,  9497115065,  9946175811.
 

date