Skip to main content

ഗ്രാമസഭ യോഗം ചേര്‍ന്നു

മങ്കട ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതിയുടെയും 2022 -23 വാര്‍ഷിക പദ്ധതിയുടെയും ഭാഗമായി  ഗ്രാമസഭായോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.വി ജുവൈരിയ ടീച്ചര്‍ അധ്യക്ഷയായി. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ജാഫര്‍ വെള്ളേക്കാട്ട് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ ഫൗസിയ പെരുമ്പള്ളി, ടി.കെ ശശീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സുഹറാബി കാവുങ്ങല്‍, ചക്കച്ചന്‍ ഉമ്മുകുല്‍സു, രശ്മി ശശികുമാര്‍, അഡ്വ. അസ്‌കര്‍ അലി, എന്‍.കെ. ഹുസൈന്‍, കുറുവ  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ എ. സി, അംഗങ്ങളായ ഒ.മുഹമ്മദ് കുട്ടി, ബിന്ദു കണ്ണന്‍, കെപി അസ്മാബി, ജമീല ടീച്ചര്‍,  ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബിഡിഒ ഇന്‍ ചാര്‍ജ് വിനോദ് എന്നിവര്‍ പങ്കെടുത്തു

date