Skip to main content

ആസാദി കാ അമൃത് മഹോത്സവം: ബാങ്കുകളുടെ ബഹുജന സമ്പര്‍ക്ക പരിപാടിയും വായ്പാ വിതരണ മേളയും ബുധനാഴ്ച

 

    ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ  പൊതുമേഖല ബാങ്കുകളുമായി സഹകരിച്ച് ബഹുജന സമ്പര്‍ക്ക പരിപാടിയും വായ്പാ വിതരണ മേളയും സംഘടിപ്പിക്കുന്നു. ബുധനാഴ്ച(ജൂണ്‍ 8) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തമ്മനം കരോളിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യും.

    പരിപാടിയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ബാങ്കുകളുടെ സ്റ്റാളുകളില്‍ വിവിധ നിക്ഷേപ-വായ്പ പദ്ധതികളെ കുറിച്ചും ഡിജിറ്റല്‍ ബാങ്കിങ്ങിനെ കുറിച്ചും പൊതുജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ബാങ്കുകള്‍ വഴി നടപ്പാലാക്കുന്ന പദ്ധതികളെ കുറിച്ച് അറിയാനുള്ള സൗകര്യവും മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരിപാടിയില്‍ ജില്ലയിലെ വിവിധ പൊതുമേഖല ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികളും പങ്കെടുക്കും.

date