Skip to main content
പത്താംതരം സെന്റർ  കോഡിനേറ്റർമാരുടെ മീറ്റിംഗിൽ  ഇൻഫർമേഷൻ മേഖല ഉപഡയറക്ടർ  ചന്ദ്രഹാസൻ വടുതല  പ്രസംഗിക്കുന്നു

പത്താംതരം തുല്യത പരീക്ഷ: ജില്ലയിൽ ആയിരത്തിൽ അധികം പഠിതാക്കൾ

 

      ജില്ലയിൽ പത്താം തരം തുല്യത പരീക്ഷയ്ക്കായി ആയിരത്തിലധികം പഠിതാക്കൾ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ വിജയിക്കുന്നവർക്ക് തുടർ പഠനത്തിനും , പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും സാധിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 16 സർക്കാർ സ്കൂളുകളിലായാണ് പഠിതാക്കൾക്കായി ക്ലാസുകൾ നടക്കുന്നത്. പുതിയതായി 3000 പേർ തുല്യത പഠനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ള 18 വയസു പൂർത്തിയായവർക്ക് പത്താം തരം തുല്യത പഠനത്തിന് അപേക്ഷിക്കാം.

       ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ പത്താംതരം തുല്യത സെന്റർ കോഡിനേറ്റർ മാരുടെ അവലോകനയോഗം കാക്കനാട് നടന്നു. ഇൻഫർമേഷൻ പബ്ലിക്റിലേഷൻസ് മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല മുഖ്യപ്രഭാഷണം നടത്തി.

        ജില്ലാ കോഡിനേറ്റർ ദീപ ജെയിംസ്  അസിസ്റ്റന്റ് കോർഡിനേറ്റർമാരായ  കെ.എം സുബൈദ, കൊച്ചുറാണി മാത്യു, സംസ്ഥാന പ്രോജക്ട് കോഡിനേറ്റർ നിർമ്മല ജോയ്, വിവിധ സെൻസറുകളിൽ നിന്നുള്ള സെന്റർ കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

date