Skip to main content

കാക്കാഴം സ്‌കൂളില്‍ പൂര്‍ത്തീകരിച്ച  വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കാക്കാഴം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് നിര്‍വഹിച്ചു.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അനുവദിച്ച 3. 94 ലക്ഷം രൂപ വിനിയോഗിച്ച് സ്‌കൂളിൽ  കളിസ്ഥലം മെച്ചപ്പെടുത്തുകയും പുതിയ ഷട്ടില്‍ കോര്‍ട്ട് നിര്‍മിക്കുകയും ചെയ്തു.  69 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കളി സ്ഥലമാണ് ഉയര്‍ത്തി നവീകരിച്ചത്. ഷട്ടില്‍ കോര്‍ട്ടിന് 28 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. 3.20 ലക്ഷം  രൂപ വിനിയോഗിച്ച് സ്‌കൂളില്‍ ആൺകുട്ടികൾക്കായി ടോയ്ലെറ്റുകളും നിര്‍മിച്ചു. 

ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. സുമംഗലി മുഖ്യാതിഥിയായിരുന്നു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ടീച്ചര്‍, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രജിത് കാരിക്കല്‍, പഞ്ചായത്തംഗങ്ങളായ ലേഖമോള്‍ സനല്‍, കുഞ്ഞുമോന്‍, സിയാദ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് അരുണ്‍ ജി. കൃഷ്ണന്‍, പി.റ്റി.എ. പ്രസിഡന്‍റ് എ. നസീര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോസ് കുട്ടി മാത്യു, പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രന്‍, പ്രധാനാധ്യാപിക എം.കെ. ശോഭന തുടങ്ങിവര്‍ പങ്കെടുത്തു.

date