Skip to main content

തൈക്കാട്ടുശേരിയിൽ ഫിംസ് രജിസ്‌ട്രേഷൻ ക്യാമ്പ് 10ന്

ആലപ്പുഴ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളി/ അനുബന്ധ ത്തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്‍റ് സിസ്റ്റ(ഫിംസ്)ത്തില്‍ 
ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 10ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും.

രാവിലെ 10 മുതല്‍ അഞ്ച് മണി വരെ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ക്യാന്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കുടുബാംഗങ്ങളുടെ വിവരങ്ങള്‍ (ആധാറിന്‍റെ  പകര്‍പ്പ്) എന്നിവയുടെ അസലും പകര്‍പ്പും സഹിതം എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യ ബോര്‍ഡ് വാര്‍ഷിക ക്ഷേമ നിധി വിഹിതവും ക്യാമ്പിൽ സ്വീകരിക്കും.

date