Skip to main content

ന്യൂമീഡിയ ആന്റ്  ഡിജിറ്റല്‍ ജേര്‍ണലിസം; അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. ജൂണ്‍ 20ന് മുമ്പ് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇ മെയിലിലോ അയക്കണം. ഫോണ്‍: 0484 2422275, 2422068, 0471 2726275.

date