Skip to main content

ഉപദേശക സമിതി യോഗം ചേര്‍ന്നു

സ്‌കാനിംഗ് സെന്ററുകളുടെ രെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രീ-കണ്‍സപ്റ്റല്‍ ആന്റ് പ്രീ-നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്‌നിക് (പി.സി.പി.എന്‍.ഡി.ടി) ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. പി.സി.പി.എന്‍.ഡി.ടിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലയില്‍ ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. പുതുതായി രണ്ട് സ്‌കാനിങ് സെന്ററുകള്‍ക്ക് റെജിസ്‌ട്രേഷനുള്ള അനുമതിയും 3 സ്‌കാനിങ് സെന്ററുകള്‍ക്ക് രെജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുകന്നതിനുമുള്ള അനുമതിയും നല്‍കി. ഗവ. പ്ലീഡര്‍ ഇന്‍ ചാര്‍ജ് അഡ്വ. അഭിലാഷ്, ഡോ. ദിവ്യ സി.പി, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സുലോചന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date