Skip to main content

ഭക്ഷ്യസുരക്ഷാ ദിനാചരണം

കോട്ടയം: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ദിനാചരണം സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഉദ്ഘാടനം ചെയ്തു.

കോട്ടയം ബി.സി.എം. കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ് അധ്യക്ഷത വഹിച്ചു. നോഡല്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ഡോ. അക്ഷയ വിജയന്‍ മുഖ്യ സന്ദേശം നല്‍കി. ആരോഗ്യ കേരളം ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍,  ബി സി എം കോളേജ് സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ ഫാ.ഫില്‍മോന്‍ കളത്ര, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് സംസ്ഥാന സമിതി അംഗം ടി.കെ. അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ സുരക്ഷിത ഉച്ചഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ക്കും പരിശീലനം നല്‍കിയതിന് കോട്ടയം വിദ്യാഭ്യാസ വകുപ്പിനുള്ള പുരസ്‌കാരം സബ് കളക്ടര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോളിന് സമ്മാനിച്ചു .

ഉപജില്ല അടിസ്ഥാനത്തില്‍ പരിശീലനം നല്‍കുന്നതിന് സഹകരിച്ച ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയആരോഗ്യകരമായ ഭക്ഷണം തയാറാക്കാനുള്ള മത്സരത്തില്‍ പാലാ അല്‍ഫോണ്‍സ കോളജ് വിദ്യാര്‍ഥികളായ അജിയാന്‍ സിറിയക്, ഒലീവിയ ജോര്‍ജ് എന്നിവരും ക്വിസ് മത്സരത്തില്‍ ടീന എഡ്വിന്‍, മിന്ന മാത്യു എന്നിവരും വിജയിച്ചു. 

സാമൂഹിക ആരോഗ്യത്തില്‍ ഭക്ഷ്യസുരക്ഷയുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.പി.എന്‍. വിദ്യാധരന്‍, ന്യൂട്രീഷനിസ്റ്റ് ഷെറിന്‍ മനു ജോര്‍ജ്, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പാലാ യൂണിറ്റ് സെക്രട്ടറി ബിപിന്‍ തോമസ്, പാലാ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജി.എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

കോളജ് അങ്കണത്തില്‍ സജ്ജീകരിച്ച മൊബൈല്‍  ഭഷ്യ സുരക്ഷ ലബോറട്ടറിയില്‍ തത്സമയ ഭക്ഷ്യ പരിശോധന സംവിധാനം ഒരുക്കിയിരുന്നു.

(കെ.ഐ.ഒ.പി.ആര്‍ 1359/2022)

 

date