Skip to main content

തരിശ് ഭൂമികള്‍ ഏറ്റെടുത്ത് വിദ്യാവനം പദ്ധതി വിപുലപ്പെടുത്തണം : ഡെപ്യൂട്ടി സ്പീക്കര്‍

തരിശ് ഭൂമികള്‍ ഏറ്റെടുത്തു കൊണ്ട് വിദ്യാവനം പദ്ധതിയെ വിപുലമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കേരള വനം വന്യജീവി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങനാട്  ടി എം ജി എച്ച് എസ് എസ് സ്‌കൂളില്‍ വിദ്യാവനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും മരം നട്ട് പ്രകൃതിയെ സംരക്ഷിക്കണമെന്നതാണ് വിദ്യാവനം പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി അവബോധം നല്‍കണമെന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. 5 സെന്റിലായി നാനൂറ്റി ഇരുപതിലധികം വരുന്ന വൃക്ഷതൈ നട്ടുകൊണ്ടാണ് പള്ളിക്കല്‍ പഞ്ചായത്തിലെ വിദ്യാവനത്തിന് തുടക്കമായത്.

 

പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വാര്‍ഡ് മെമ്പര്‍മ്മാരായ ലത ശശി, ആശ ഷാജി, കസ്റ്റംസ് സൂപ്രണ്ടും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ റോബിന്‍ബേബി,2014 ല്‍ കുട്ടികള്‍ക്ക് കളിസ്ഥലത്തിനായി 50 സെന്റ് സ്ഥലം നല്‍കിയ കെ രമണികുട്ടിയമ്മ, അസിസ്റ്റന്റ് കണ്‍സെര്‍വേറ്റര്‍ സി കെ ഹാബി, റേഞ്ചു ഫോറെസ്റ്റ് ഓഫീസര്‍ എ എസ് അശോക്, പത്തനംതിട്ട സോഷ്യല്‍ ഫോറെസ്റ്ററി ഡിവിഷന്‍ സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍മ്മാരായ ജി അനില്‍കുമാര്‍, പി കെ സുനില്‍കുമാര്‍, എം ജെ ജിലീഫ്, സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

date