Skip to main content

കള്ളുഷാപ്പുകളുടെ വില്‍പ്പന

പത്തനംതിട്ട എക്സൈസ് ഡിവിഷനില്‍  2021-22 വര്‍ഷത്തില്‍  നടത്തിയ കള്ളുഷാപ്പുകളുടെ പുനര്‍വില്‍പ്പനയില്‍  വില്‍പ്പനയാകാത്ത  അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച് , പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ്  ഒന്ന് ,  ഗ്രൂപ്പ്  മൂന്ന്,  കോന്നി റേഞ്ചിലെ ഗ്രൂപ്പ്  ഒന്ന് എന്നീ ഗ്രൂപ്പുകളില്‍  ഉള്‍പ്പെട്ട ആകെ  20 കളളുഷാപ്പുകള്‍ 2022-23  കാലയളവിലേക്ക്  ഗ്രൂപ്പ്  അടിസ്ഥാനത്തില്‍  ജൂണ്‍ 15 ന്  രാവിലെ  11 ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍   പത്തനംതിട്ട ജില്ലാ കളക്ടര്‍  വില്‍പ്പന നടത്തും. അന്നേ ദിവസം  വില്‍പ്പനയില്‍  പോകാത്ത കള്ളുഷാപ്പുകള്‍  വാര്‍ഷിക റെന്റലില്‍   50 ശതമാനം കുറവ് വരുത്തി  ജൂണ്‍ 16 ന്   രാവിലെ 11  മേല്‍ സ്ഥലത്തു വെച്ചുതന്നെ വില്‍പ്പന നടത്തും.

 

വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വ്യക്തികള്‍ ആവശ്യമായ  ഡിമാന്റ് ഡ്രാഫ്റ്റും, അപേക്ഷയും  അനുബന്ധ രേഖകളും  സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം.  വില്‍പ്പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട, അടൂര്‍  എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും അറിയാം.  (ഫോണ്‍ :  0468 2222873)

date