Skip to main content

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം

നഗരസഭാ പ്രദേശത്ത് അതിരൂക്ഷമായ മഴ സൂചന നിലനില്‍ക്കുന്നതിനാല്‍ നഗരസഭാ പരിധിയിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ അടിയന്തരമായി ഒഴിവാക്കേണ്ടതുണ്ട്. വ്യക്തികളുടെ ഉടമസ്ഥതയില്‍ ഇത്തരം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍,  ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍  അടിയന്തരമായി ഒഴിവാക്കണം.  അല്ലാത്തപക്ഷം കേരള മുനിസിപ്പാലിറ്റീസ് ആക്ട്, ദുരന്തനിവാരണ നിയമം തുടങ്ങിയവ അനുസരിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്  പത്തനംതിട്ട നഗരസഭാ സെക്രട്ടറി അറിയിച്ചു.

date