Skip to main content
ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി തമ്മനം കരോളിൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എറണാകുളം  ജില്ലയിലെ പൊതുമേഖല ബാങ്കുകളുടെ ബഹുജന സമ്പർക്ക പരിപാടിയും വായ്പാ വിതരണ മേളയും ഫോർട്ട് കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം  ചെയ്യുന്നു.

ആസാദി കാ അമൃത് മഹോത്സവം; ബാങ്കുകളുടെ ബഹുജന സമ്പർക്ക പരിപാടിയും വായ്പാ വിതരണ മേളയും നടത്തി 

ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ  പൊതുമേഖല ബാങ്കുകളുമായി സഹകരിച്ച് ബഹുജന സമ്പർക്ക പരിപാടിയും വായ്പാ വിതരണ മേളയും നടത്തി. തമ്മനം കരോളിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫോർട്ട് കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം  ചെയ്തു. 

ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ കൗൺസിലർമാരായ സക്കീർ തമ്മനം, ജോർജ്ജ് നാനാട്ട്, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അന്നമ്മ സൈമൺ, ലീഡ് ബാങ്ക് റീജിയണൽ മാനേജർമാരായ സി.ജെ മഞ്ജുനാഥ സ്വാമി, ആർ. ദേവരാജ് തുടങ്ങിയവർ സംസാരിച്ചു. 

വിവിധ ബാങ്കുകളിൽ നിന്ന് സംരംഭകത്വ, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പടെയുള്ള 105 അപേക്ഷകർക്ക് 22 കോടി രൂപയുടെ അനുമതി പത്രങ്ങൾ കൈമാറി. ഇൻസ്റ്റൻ്റ് ലോണുകൾ, ജനസുരക്ഷ പദ്ധതികൾ എന്നിവയും വിതരണം ചെയ്തു.

പൊതു ജനങ്ങൾക്ക്  വിവിധ നിക്ഷേപ - വായ്പ പദ്ധതികളെ കുറിച്ചും ഡിജിറ്റൽ ബാങ്കിങ്ങിനെ കുറിച്ചുമുള്ള സംശയ നിവാരണത്തിന് അവസരം ഒരുക്കിയിരുന്നു. സർക്കാർ വകുപ്പുകൾ ബാങ്കുകൾ വഴി നടപ്പാലാക്കുന്ന പദ്ധതികളെ കുറിച്ച് അറിയാനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിരുന്നു.

മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ബാങ്ക് ഉദ്യോഗസ്ഥർ, സാമ്പത്തിക സാക്ഷരത കൗൺസിലർമാർ, ബാങ്ക് മിത്രകൾ  തുടങ്ങിയവരെ ആദരിച്ചു
 പൊതുമേഖല ബാങ്കുകൾക്ക് പുറമേ കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക് എന്നിവയും ജില്ലാ വ്യവസായ കേന്ദ്രം ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളും പങ്കെടുത്തു.

date