Skip to main content

ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് അടൂര്‍ റവന്യു ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ജി. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷയ്ക്ക് വിഘാതമായി വരുന്ന ആനുകാലിക പ്രശ്‌നങ്ങള്‍, ഭക്ഷണശാലകളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ഭക്ഷ്യ സുരക്ഷാ കേസുകളും ശിക്ഷയും എന്നീ വിഷയങ്ങളെ സംബന്ധിച്ച് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ ജി. ശ്രീകുമാര്‍, നോഡല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നീതു രവി കുമാര്‍, കോന്നി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. ഇന്ദു ബാല എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

date