Skip to main content

ഓ. ആര്‍. സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

 

    വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍(ഓ.ആര്‍.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയവും പരിശീലന മേഖലയില്‍ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും.  

എം.എസ്.ഡബ്ലു പോലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുതാണ്.  സേവനമനോഭാവമുള്ള വോളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെയാണ് പരിശീലകരായി തെരഞ്ഞെടുക്കുന്നത്. പ്രായ പരിധി 45 വയസ്സില്‍ താഴെ.

താത്പര്യമുള്ള എറണാകുളം ജില്ലക്കാരായ അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ 2022 ജൂണ്‍ 20ന്  വൈകിട്ട് 5 മണിക്കകം ലഭ്യമാക്കണം. 
ഫോണ്‍- 7907218389, 8304983987.

date