Skip to main content

സർട്ടിഫിക്കറ്റ് പരിശോധന 10 മുതൽ

പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, എസ്.എം.വി.ജി.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയിൽ വിജയികളായവരുടെ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 10 മുതൽ 18 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കും. അർഹരായവർ കെ.ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ്, മാർക്ക്‌ലിസ്റ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒ.ബി.സി കാറ്റഗറിയിൽ മാർക്ക് ഇളവിന് അർഹതയുള്ളവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രജിസ്റ്റർ നമ്പർ ക്രമ പ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. ഡി.എൽ.എഡ്, ബി.എഡ് എന്നിവയുടെ അസൽ/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അത് ലഭിച്ച ശേഷം സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ മതി. വിശദാംശങ്ങൾക്ക്: 0471-2476257.
പി.എൻ.എക്സ്. 2433/2022
 

date