Skip to main content

സംയുക്ത പദ്ധതികൾ: ആസൂത്രണ സമിതി യോഗം വിലയിരുത്തി

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022- 23 വർഷത്തെ സംയുക്ത പദ്ധതികളുടെ  രൂപീകരണ നടപടികള്‍ ജില്ലാ ആസൂത്രണ സമിതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു.

ഗ്രാമ -ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾ സംയോജിതമായി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ 26 പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു. മാലിന്യ സംസ്ക്കരണം, ടൂറിസം, ദുരന്ത നിവാരണം, കൃഷി, ആരോഗ്യം, വിപണനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് പദ്ധതികൾ.

ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് കെ.എം ഷിബു എന്നിവർ പദ്ധതികള്‍ വിശദികരിച്ചു.

date