Skip to main content

ഔഷധസസ്യ പ്രദര്‍ശനം ഒരുക്കി പാറശാല പഞ്ചായത്ത്

ആരോഗ്യ സംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച് പാറശാല ഗ്രാമ പഞ്ചായത്ത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് നടത്തുന്ന ജൈവ വൈവിധ്യ വാരാചരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം നടത്തിയത്. കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വിനോദ് വൈശാഖി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ആവാസ വ്യവസ്ഥയിലെ പ്രധാന ഘടകവും ദൈനംദിന ജീവിതത്തില്‍ ആവശ്യമായതുമായ ഔഷധ സസ്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു പ്രദര്‍ശനം. ഉഴിഞ്ഞ, വെള്ളക്കൊടുവേലി, ഗരുഡകൊടി, വാതമടക്കി തുടങ്ങി 150 ല്‍ അധികം ഔഷധ സസ്യങ്ങളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയത്.

പ്രാഥമിക ചികിത്സയ്ക്ക് പ്രയോജനപ്പെടുന്നതും വാണിജ്യടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തി പഞ്ചായത്തിന് കീഴില്‍ ഔഷധകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മഞ്ജുസ്മിത പറഞ്ഞു. വിവിധ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണം, ഉപയോഗം എന്നിവയെ കുറിച്ചുള്ള സെമിനാറും പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്നു.

പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .കെ ബെന്‍ഡാര്‍വിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ .ബിജു, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date