Skip to main content

മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്ക് തൊഴിൽസംരംഭം ആരംഭിക്കാൻ സഹായം

കോട്ടയം: ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ(സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, കക്ക സംസ്‌കരണ യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ്/ഹോട്ടൽ, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഫ്ളോർ മിൽ, ബേക്കറി ഫുഡ് പ്രോസസിംഗ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ, ഫിഷ് വെൻഡിംഗ് കിയോസ്‌ക്, ലാബ്, മെഡിക്കൽ സ്റ്റോർ, പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി എന്നീ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.

ഒരു ഗ്രൂപ്പിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗങ്ങളായവരും 20നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുംബത്തിലുള്ളവർ, ട്രാൻസ്ജൻഡേഴ്സ,് വിധവകൾ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന. സാഫിൽ നിന്നും ഒരു തവണ ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം, ചെമ്പ് മത്സ്യഭവൻ ഓഫീസുകൾ  എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 30നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9495801822, 8848075157, 8078762899.

(കെ.ഐ.ഒ.പി.ആർ 1369/2022)

date