Skip to main content

വായ്പാ സമ്പർക്ക മേള: 165 കോടി വായ്പ അനുവദിച്ചു

 

 

ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ സമ്പർക്ക മേളയിൽ 165 കോടി വായ്പ അനുവദിച്ചു. 3400 വായ്പകളിലായാണ് ഈ തുക ബാങ്കുകൾ അനുവദിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് ഫിനാഷ്യൽ സർവ്വീസസ് വകുപ്പ് നിർദ്ദേശ പ്രകാരം സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിലാണ്  വായ്പാ സമ്പർക്ക മേള സംഘടിപ്പിച്ചത്. മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി.

ബാങ്കുകൾ ജനങ്ങളിലേക്ക് എന്ന സന്ദേശത്തോടെ നടത്തിയ മേളയിൽ ജില്ലയിലെ ദേശസാൽകൃത - സ്വകാര്യ - ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ 20 ഓളം സ്റ്റാളുകളാണ് ഒരുക്കിയത്. വിവിധ വായ്പ പദ്ധതികളെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുകയും വായ്പാ സമ്മത പത്രങ്ങൾ വിതരണം നടത്തുകയും  ചെയ്തു.  ചേമ്പർ ഹാളിൽ നടന്ന പരിപാടിയിൽ കനറാ ബാങ്ക് എ ജി എം എ യു രാജേഷ്,  നബാർഡ് ഡി ഡി എം ജിഷി മോൻ,  കേരള ഗ്രാമീൺ ബാങ്ക് ജി എം ഇന്ദുശ്രീ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് കെ ടി ജയചന്ദ്രൻ, കെ വി കെ പ്രോഗ്രാം കോർഡിനേറ്റർ ഡോ.പി ജയരാജൻ, കേരള ബാങ്ക് ജനറൽ മാനേജർ ഷിബു, പോസിറ്റീവ് കമ്മ്യൂൺ ഡയറക്ടർ കെ പി രവീന്ദ്രൻ, സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ണൂർ ക്ലസ്റ്റർ ഹെഡ് കെ സുജിത്ത് ബാബു, ചേമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡണ്ട് ടി കെ രമേഷ്, ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date