Skip to main content

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നൈപുണ്യ പരിശീലനം: എൻ ടി ടി എഫുമായി കരാറായി  

 

 

കണ്ണൂരിലെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിങ് പാർട്ണറായി നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനുമായി (എൻ ടി ടി എഫ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) കരാർ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ  സാന്നിധ്യത്തിൽ അസാപ് കേരള ചെയർപേഴ്‌സൺ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസും എൻ ടി ടി എഫ് ജോയിന്റ്  മാനേജിങ് ഡയറക്ടർ ആർ രാജഗോപാലനും കരാർ കൈമാറി.

പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  വ്യവസായ കേന്ദ്രീകൃതമായ  നൈപുണ്യ പരിശീലനം നൽകുക, പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുക, സ്‌കിൽ പാർക്ക്  പരിപാലിക്കുക എന്നിവ സംബന്ധിച്ച് അടുത്ത  പത്തു വർഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്. ഇതുവഴി പ്രതിവർഷം നാനൂറിലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകാനാകും.

പത്താം ക്ലാസ് പാസായ ആർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ  രൂപകൽപ്പന ചെയ്തിരിക്കുന്ന ഡിപ്ലോമയും സർട്ടിഫിക്കറ്റ് നൈപുണ്യ പ്രോഗ്രാമുകളുമാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലെ പ്രത്യേകത. ഡിപ്ലോമ ഇൻ ടൂൾ എഞ്ചിനീയറിങ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ ആന്റ് സി എൻ സി മെഷിനിസ്റ്റ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ, ഓപ്പറേറ്റർ-കൺവെൻഷണൽ മില്ലിങ് ആന്റ്  സി എൻ സി  ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിങ് സെന്റർ, ഓപ്പറേറ്റർ- കൺവെൻഷണൽ ടേണിങ്, സി എൻ സി ഓപ്പറേറ്റർ ടേണിങ് എന്നീ അതിനൂതന കോഴ്‌സുകളും നടത്തുന്നു.

അസാപ് കേരള സി എസ് പി ഹെഡ്, ലെഫ്.കമാണ്ടർ(റിട്ടയർഡ്) ഇ വി സജിത്ത് കുമാർ, ട്രെയിനിങ്ങ് ഹെഡ്  ലൈജു ഐ പി നായർ,  പ്രോഗ്രാം മാനേജർമാരായ പി വി ജിതേഷ്, കെ കെ പ്രജിത്ത്, എൻ ടി ടി എഫ് എക്സിക്യൂട്ടിവ് സെക്രട്ടറി ബി എസ് കൃഷ്ണമൂർത്തി,  പ്രിൻസിപ്പൽ ആർ അയ്യപ്പൻ,  ഡെപ്യൂട്ടി മാനേജർ, ട്രെയിനിങ്ങ് എസ് സുധീഷ് തമ്പി,  ഡെപ്യൂട്ടി മാനേജർ മെയിന്റൈനൻസ് ശ്രീജിത്ത് ജെറാൾഡ്, അസിസ്റ്റന്റ് മാനേജർ, ഫിനാൻസ്, ടി രത്നേഷ് എന്നിവർ പങ്കെടുത്തു

date