Skip to main content

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ് 

 

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിലേയ്ക്ക് ഒരു ഡ്രൈവറുടെ ഒഴിവുണ്ട്. ആംബുലന്‍സ് ഡ്രൈവിംഗിന് നിശ്ചിത യോഗ്യതയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിര താമസക്കാരായ 22നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിചയസമ്പത്തുള്ളവര്‍ക്കും സാമൂഹ്യസേവനത്തിന് താല്‍പര്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0480-2751462

date