Skip to main content

ശക്തമായ കാറ്റും മോശം കാലാവസ്ഥയും : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

*കേരള -ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

കേരള - ലക്ഷദ്വീപ്  തീരങ്ങളില്‍ ജൂണ്‍ 11 മുതല്‍ 13 വരെയും  വരെയും  കര്‍ണാടക തീരങ്ങളില്‍ നാളെ(ജൂണ്‍ 10) മുതല്‍ ജൂണ്‍ 13 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്നും(ജൂണ്‍ 9) നാളെയും മധ്യ കിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക തീരം, എന്നിവിടങ്ങളിലും ജൂണ്‍ 11 മുതല്‍ 13 വരെ മധ്യ കിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍, വടക്ക് കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിലും  മണിക്കൂറില്‍ 40 മുതല്‍  50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 11 മുതല്‍ 13 വരെയും കര്‍ണാടക തീരങ്ങളില്‍ നാളെ(ജൂണ്‍ 10) മുതല്‍ ജൂണ്‍ 13 വരെയും  മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

date