Skip to main content

അറിയിപ്പുകൾ

 

 

 

ടെൻഡർ

കൊടുവള്ളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിനുകീഴിലെ ഓമശ്ശേരി പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20 ഉച്ചയ്ക്ക് ഒരുമണി. ഫോൺ: 04922281044 ഇ-മെയിൽ: icdskdly.addl@gmail.com

*

ടെൻഡർ

കൊടുവള്ളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിനുകീഴിലെ വിവിധ പഞ്ചായത്തിുകളിലെ 33 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 18 ഉച്ചയ്ക്ക് ഒരുമണി. ഫോൺ: 04922281044 ഇ-മെയിൽ: icdskdly.addl@gmail.com

*

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് നിയമനം  

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന  കോർപ്പറേഷൻ കളിമൺ ഉത്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജൂൺ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.keralapottery.org വെബ്‌സൈറ്റ് സന്ദർശിക്കുക  

*

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വെബ്സൈറ്റ്: www.srccc.in, ഫോൺ: 8089379318

*

ലേലം

കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഓഫീസിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യൽ ജൂൺ 13 ഉച്ചയ്ക്ക 12 മണിക്ക് തൊണ്ടയാടുള്ള ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0495 2723877, ഇ-മെയിൽ: aeesplbldgssub@gmail.com

*

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട് ജനറൽ ഐ.ടി ഐ യിൽ സർവ്വേയർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15 രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി ഐ യിൽ നടക്കും. താത്പര്യമുള്ള  ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ :0495 2377016

*

ഓംബുഡ്സ്മാൻ സിറ്റിംഗ് 15ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ജില്ലാ എം.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജൂൺ 15 രാവിലെ 11 മുതൽ 1 മണി വരെ പ്രത്യേക സിറ്റിംഗ് നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും ഓംബുഡ്സ്മാന് നൽകാവുന്നതാണ്.

*

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ  കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-695033 ഫോൺ: 04712325101, 8281114464

*

അപേക്ഷ ക്ഷണിച്ചു.

 സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടത്തുന്ന വിവിധ പ്രൊജക്റ്റുകളിലേക്ക് സീനിയർ പ്രോഗ്രാമർ (പി എച്ച പി), സീനിയർ പ്രോഗ്രാമർ (ജാവ), പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു ഐ/യു എക്സ് ഡവലപ്പർ, 2 ഡി അനിമേറ്റർ,ടെക്നിക്കൽ റൈറ്റർ,സെർവർ അഡ്മിനിസ്ട്രേറ്റർ ,തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18 ,വൈകുംന്നേരം 5 മണി. ഫോൺ :0471 2380910. വിവരങ്ങൾക്ക് www.careers.cdit.org  അല്ലെങ്കിൽ www.cdit.org സന്ദർശിക്കിക.

*

ലേലം

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ താമരശ്ശേരി സ്റ്റേഷൻ വളപ്പിലുള്ള പഴക്കംചെന്ന സർക്കിൾ ഓഫീസ് കെട്ടിടം, പഴയ സർക്കിൾ ഇൻസ്‌പെക്ടറുടെ ക്വാർട്ടേഴ്‌സ് , സബ് ഇൻസ്‌പെക്ടറുടെ ക്വാർട്ടേഴ്‌സ് എന്നീ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ജൂൺ 27 ന് രാവിലെ 11 മണിക്ക് താമരശ്ശേരി  പോലീസ് സ്റ്റേഷൻ വളപ്പിൽ ലേലം ചെയ്യും.  ഫോൺ : 0496 2523031

*

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ  ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിൽ പരിശീലനം ലഭിക്കും. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കാനുള്ള  അവസാന തീയതി ജൂൺ 15.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോൺ : 954495 8182.
വിലാസം : കെൽട്രോൺ നോളേജ് സെന്റർ, മൂന്നാംനില, അംബേദ്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

*

അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിൽ പ്രവർത്തിക്കുന്ന  സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് കം രജിസ്‌ട്രേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് കൊയിലാണ്ടി താലൂക്ക് പരിധിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, സിവിൽ സ്റ്റേഷൻ പി ഒ, കോഴിക്കോട്  വിലാസത്തിൽ നേരിട്ടോ, rddekzkd.emp.lbr@kerala.gov.in ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂൺ 18. ഫോൺ :0496 2615500

*

ക്വട്ടേഷൻ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിലെ എക്‌സാം സെല്ലിലേക്ക് 12 വി 40 എ എച്ച്, ട്യൂബുലാർ ബാറ്ററി (ബൈ ബാക്ക് സ്‌കീം വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 21 ന് ഉച്ചയ്ക്ക്  രണ്ട്  മണി. അന്നേ ദിവസം  ഉച്ചയ്ക്ക് രണ്ടരയ്ക്ക് ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. ഫോൺ : 0495 2383220, 0495 2383210

*

date