Skip to main content

മൺസൂൺ മുന്നൊരുക്കം; താമരശ്ശേരി താലൂക്കിൽ സന്നദ്ധ പ്രവർത്തകരുടെ യോഗം ചേരും

 

 

 

മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിനായി താമരശ്ശേരി താലൂക്കിലെ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടേയും യോഗം ശനിയാഴ്ച (ജൂൺ11) വൈകിട്ട് നാലിന് താമരശ്ശേരി താലൂക്ക് ഓഫീസിൽ ചേരും. തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സന്നദ്ധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിദഗ്ധ തൊഴിലാളികൾ, ഉപകരണങ്ങളുടെ ലഭ്യത എന്നീ വിവരങ്ങൾ ക്രോഡീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.

date